കെഎസ്ഇബിയെ കൂടുതല്‍ ജനസൗഹൃദമാക്കും: മന്ത്രി സണ്ണി ജോസഫ്

കെഎസ്ഇബിയെ കൂടുതല്‍ ജനസൗഹൃദമാക്കും: മന്ത്രി സണ്ണി ജോസഫ്
Aug 10, 2026 12:16 PM | By PointViews Editor

    ഉപഭോക്താവാണ് രാജാവെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കെഎസ്ഇബിയെ കൂടുതല്‍ ജനസൗഹൃമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി അറിയിച്ചു.ഇരിട്ടിയില്‍ നടന്ന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉപഭോക്തൃ ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദ്യുതി ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ റെഗുലേറ്ററി കമ്മീഷൻ വലിയ പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ വൈദ്യുതി ഉപഭോഗം വലിയ തോതില്‍ കുതിച്ചുയരുമ്പോഴും ഉല്‍പ്പാദനം അതിനനുസരിച്ച് വര്‍ധിക്കുന്നില്ലെന്നത് വലിയ പ്രതിസന്ധിയാണ്. സംസ്ഥാനത്ത് നിലവിലുള്ള ഡാമുകള്‍ പോലും സുരക്ഷാ കാരണങ്ങളാലും കോടതി വ്യാവഹാരങ്ങള്‍ കാരണവും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാത്ത സ്ഥിതിയുണ്ട്. ബാരാപോള്‍ ജല വൈദ്യുത കേന്ദ്രത്തിന്റെ കനാലിലുണ്ടായ വിള്ളല്‍ കാരണം കഴിഞ്ഞ 15 മാസങ്ങളായി ഉല്‍പ്പാദനം മുടങ്ങിയിട്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.സോളാര്‍ സംവിധാനത്തിലൂടെ പകല്‍സമയത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി രാത്രി സമയങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ സ്‌റ്റോര്‍ ചെയ്യാനുതകുന്ന ബാറ്റററി എനര്‍ജി സ്‌റ്റോറേജ് സംവിധാനം കേരളത്തില്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി അറിയിച്ചു. വൈദ്യുതിയുടെ ദുരുപയോഗം തടയുന്നതിന് കാര്യക്ഷമമായ സംവിധാനം വേണം. പകല്‍ സമയങ്ങളിലും തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്ന സംഭവങ്ങള്‍ ചിലയിടങ്ങളിലെങ്കിലും ഇപ്പോഴും നിലവിലുണ്ട്. അക്കാര്യം ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഇരിട്ടി എംജി കോളേജ് എന്‍എസ്എസ് യൂനിറ്റ് എന്നിവയുമായി സഹകരിച്ച് ഇരിട്ടി എം2എച്ച് റെസിഡന്‍സിയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ ഇരിട്ടി നഗരസഭ ചെയര്‍മാന്‍ വി വിനോദ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ വി പി റഷീദ്, കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ ടി സി ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, എംജി കോളേജ് എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഹസീന തുടങ്ങിയവര്‍ സംസാരിച്ചു.കൺസ്യൂമർ അഡ്വക്കസി ശ്രീകുമാർ ബി വിഷയാവതരണം നടത്തി. കമ്പ്ലയൻസ് എക്സാമിനർ ഭുവനേന്ദ്രപ്രസാദ് സ്വാഗതവും ജൂനിയർ കൺസൾട്ടന്റ് രാം പ്രകാശ് നന്ദിയും പറഞ്ഞു.

KSEB will be made more people-friendly: Minister Sunny Joseph

Related Stories
കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ. (തുടർച്ച)

Aug 30, 2026 01:09 PM

കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ. (തുടർച്ച)

കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ....

Read More >>
കസ്തൂരി രംഗൻ റിപ്പോർട്ട് കരട് വിജ്ഞാപനത്തിലെ, നിങ്ങളറിയാത്ത നിങ്ങൾക്കുള്ള പാരകൾ. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Aug 29, 2026 03:14 PM

കസ്തൂരി രംഗൻ റിപ്പോർട്ട് കരട് വിജ്ഞാപനത്തിലെ, നിങ്ങളറിയാത്ത നിങ്ങൾക്കുള്ള പാരകൾ. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

കസ്തൂരി രംഗൻ റിപ്പോർട്ട് കരട് വിജ്ഞാപനത്തിലെ, നിങ്ങളറിയാത്ത നിങ്ങൾക്കുള്ള പാരകൾ. സൂക്ഷിച്ചാൽ...

Read More >>
എല്ലാം സർപ്ലസ്...  ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

Aug 26, 2026 06:46 AM

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ...

Read More >>
രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

Aug 21, 2026 04:01 PM

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ...

Read More >>
ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

Aug 20, 2026 10:04 AM

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു...

Read More >>
ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

Aug 19, 2026 08:22 PM

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
Top Stories